രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ വാരാന്ത്യ പ്രതിഫലനം-1

വാരാന്ത്യപ്രതിഫലനം -1




   കെ. പി. എം സ്കൂളിൽ പോയ ഞാനും, മനുവും, സുനിതയുമാണ് അനുഭവം പറഞ്ഞത്. ഞാൻ എട്ടാം ക്ലാസ്സിലെ മൊഴിമുത്തുകൾ എന്ന നാലാമത്തെ യൂണിറ്റ് പഠിപ്പിക്കുകയും, അടിസ്ഥാനപാഠാവലിയിലെ ഒപ്പം മടിക്കുന്നത് എന്ന പാഠത്തിന്റെ നോട്ട് കൊടുക്കുകയും ചെയ്തു. കൂടാതെ കലോത്സവഡ്യൂട്ടി ഉണ്ടായിരുന്നു. മനുവിന് 9-)o ക്ലാസ്സിലെ അരുവിപ്പുറത്ത് നിന്നൊരു സന്ദേശം എന്ന പാഠവും, അടിസ്ഥാനപാഠാവലിയിലെ കിട്ടുമ്മാവൻ എന്ന പാഠാവുമാണ് പഠിപ്പിച്ചത്. സുനിതഎട്ടാം ക്ലാസ്സിലെ കേരളപാഠാവലിയിലെ `സ്വപ്നചിറകിൽ 'എന്ന പാഠാഭാഗവും,അടിസ്ഥാനപാഠാവലിയിലെ `സ്നേഹപൂർവ്വം അമ്മ 'എന്ന പാഠാഭാഗവുമാണ് പഠിപ്പിച്ചതെന്ന് പറഞ്ഞു. ഇത്രയും ആയിരുന്നു ഈ ആഴ്ചയിലെ ഞങ്ങൾക്ക് ഉണ്ടായിരുന്ന അനുഭവങ്ങൾ.